പുലിപ്പേടിയിൽ പഴയിടം
1337902
Sunday, September 24, 2023 12:05 AM IST
പഴയിടം: പഴയിടം, പൂവത്തോലി പ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയെ തുടർന്ന് പഴയിടത്ത് രാത്രി ഏഴോടെ പുലിയെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
അപ്രതീക്ഷിതമായി മണിമലയാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ മതന്പ പ്രദേശത്തെ വനത്തിൽ നിന്ന് ഒഴുകി വന്നതാവാമെന്ന് നാട്ടുകാർ സംശയിക്കുന്നു. ഭീതിയെത്തുടർന്ന് പ്രദേശവാസികൾ പഴയിടം, പൂവത്തോലി, കറിക്കാട്ടൂർ പ്രദേശങ്ങളിലെ കാടുപിടിച്ച റബർതോട്ടങ്ങളിൽ ഇന്നലെ പരിശോധന നടത്തി. പുലിയെ കണ്ടതായി നാട്ടുകാർ സ്ഥിതീകരിച്ച സാഹചര്യത്തിൽ വനംവകുപ്പിൽ വിവരമറിയിച്ചിട്ടുണ്ട്.