തുരുത്തിയിൽ പി​ക്ക​പ്പ് വാ​ന്‍ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഒ​രാ​ള്‍ക്ക് പ​രി​ക്ക്
Saturday, June 3, 2023 1:26 AM IST
ച​ങ്ങ​നാ​ശേ​രി: കോ​ഴി​യെ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ന്‍ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​എ​ന്‍എ​ച്ച്-183 റോ​ഡി​ല്‍ തു​രു​ത്തി​യി​ലാ​ണ് സം​ഭ​വം. ച​ങ്ങ​നാ​ശേ​രി അ​ഗ്‌​നി​ര​ക്ഷാ സേ​ന അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ്) മു​ഹ​മ്മ​ദ് താ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി ഇ​ല​ക്‌​ട്രി‌​ക് പോ​സ്റ്റി​ലെ ലൈ​നു​ക​ള്‍ ക​ട്ട് ചെ​യ്തു മാ​റ്റി വാ​ഹ​ന​വും ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റും റോ​ഡ് അ​രി​കി​ലേ​ക്ക് നീ​ക്കി വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.
ഓ​ഫീ​സ​ര്‍മാ​രാ​യ സ​തീ​ഷ് കു​മാ​ര്‍, ടി.​എ​സ്. വി​നോ​ദ്, ഗി​രീ​ഷ് കു​മാ​ര്‍, ഗ​ണേ​ഷ്, അ​മ​ല്‍ദേ​വ്, വി.​എ​സ്. ഷി​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്.
പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ക്കു പ​രി​ക്കേ​റ്റു. ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചി​രു​ന്നു. പോ​ലീ​സും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.