ജെമിനി സര്ക്കസിനു തുടക്കം
1264928
Saturday, February 4, 2023 11:28 PM IST
കോട്ടയം: കോട്ടയം നഗരവാസികള്ക്ക് ആവേശം പകര്ന്ന് ജെമിനി സര്ക്കസിനു തുടക്കമായി. നാഗമ്പടം മുനിസിപ്പല് മൈതാനിയിലാണ് സര്ക്കസ് അരങ്ങേറുന്നത്. കോവിഡ് മഹാമാരി തീര്ത്ത മൂന്നുവര്ഷത്തെ ഇടവേളയ്ക്കു ശേഷണാണ് സര്ക്കസ് കോട്ടയത്തിന്റെ മണ്ണിലെത്തുന്നത്. ദിവസവും ഉച്ചകഴിഞ്ഞ് ഒന്ന്, വൈകുന്നേരം നാല്, രാത്രി ഏഴ് എന്നിങ്ങനെ മൂന്നു ഷോകളാണുള്ളത്.
ജഗിളിംഗ്, റഷ്യന് റിംഗ് ബാലന്സ്, അഫ്രിക്കന് ജിംനാസ്റ്റിക്, ചൈനീസ് റോളര് ബാലന്സ് തുടങ്ങിയ ആകാഷയും സാഹസികതയും നിറഞ്ഞ ഇനങ്ങളും പുതുമകളുമായാണ് സര്ക്കസ് അരങ്ങിലെത്തിയിരിക്കുന്നത്.