മാര്‍പാപ്പയുടെ സ്മരണാര്‍ഥം സമൂഹബലി
1545781
Sunday, April 27, 2025 4:26 AM IST
ആലപ്പുഴ: പൂങ്കാവ് പള്ളിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണാര്‍ഥം സമൂഹബലി നടത്തി. വൈദികര്‍ കറുപ്പു തിരുവസ്ത്രങ്ങളും സന്യാസിനികളും വിശ്വാസികളും കറുപ്പു ബാഡ്ജും അണിഞ്ഞാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
വിശുദ്ധ കുര്‍ബാനയ്ക്ക് പൂങ്കാവ് പള്ളി വികാരി ഫാ. സേവ്യര്‍ ചിറമേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. സേവ്യര്‍ ജിബിന്‍ കരിമ്പുറത്ത്, ഫാ. ജോസഫ് ബെനസ്റ്റ് ചക്കാലയ്ക്കല്‍, ബ്രദര്‍ ജോസഫ് സിറാജ്, ബ്രദര്‍ വി.വി. അഗസ്റ്റിന് (ഇടുക്കി തങ്കച്ചന്) എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ അന്യദേശങ്ങളില്നിന്നെത്തിയ വിശ്വാസികള്‍ അനുശോചനം രേഖപ്പെടുത്തി. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടന്ന മൗന ജാഥയിലും നിരവധിയാളുകള്‍ പങ്കെടുത്തു.