മേക്കാട് ക്ഷേത്രത്തിൽ കലശ മഹോൽസവം
1545774
Sunday, April 27, 2025 4:26 AM IST
മുഹമ്മ: മുഹമ്മ കാട്ടിപ്പറമ്പ് മേക്കാട് ഭദ്രകാളി-ഘണ്ഠാകർണ ക്ഷേത്രത്തിലെ കലശമഹോത്സവം തുടങ്ങി. 30ന് സമാപിക്കും. ദേവസ്വം പ്രസിഡന്റ് എൻ. കുഞ്ഞുമോൻ ഭദ്രദീപം തെളിച്ചു.
ക്ഷേത്രം തന്ത്രി മാമണ്ണൂർ മനയിൽ സുരേഷ് നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ഹരീഷ് നമ്പൂതിരിയുടേയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ദേവസ്വം പ്രസിഡന്റ് എൻ. കുഞ്ഞുമോൻ, സെക്രട്ടറി എസ്. സുജിത്, മാനേജൻ എൻ. രവീന്ദ്രൻ, ട്രഷറർ സുദർശന കുമാരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് നാരായണീയം പാരായണം നടന്നു.
30 വരെ രാവിലെ ആറുമുതൽ ഭാഗവത പാരായണം. 30ന് കലശമഹോത്സവം, രാവിലെ എട്ടു മുതൽ കലശപൂജ, 11ന് കലശാഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 5.30 ന് നടതുറക്കൽ, 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന, രാത്രി ഏഴിന് മുഹമ്മ ശ്രീരഞ്ജിനി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, എട്ടിന് അത്താഴപൂജ തുടർന്ന് വടക്കുപുറത്തു ഗുരുതി.