തങ്കി പള്ളിയില്‍ കൊംഗ്രഹസ ദര്‍ശനത്തിരുനാള്‍
1545765
Sunday, April 27, 2025 4:18 AM IST
ചേര്‍ത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തൊഴിലാളിമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ കൊംഗ്രഹസ ദര്‍ശനത്തിരുനാള്‍ ഇന്നു മുതല്‍ മേയ് ഒന്നുവരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം ആറിന് വികാരി ഫാ. ജോര്‍ജ് എടേഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് ദിവ്യബലി-ഫാ. സിജു പാലിയത്തറ.
വചനപ്രഘോഷണം- ഫാ. ഷിനോജ് പുന്നയ്ക്കല്‍. 28നു വൈകുന്നേരം ആറിന് ജപമാല, 6.30ന് ദിവ്യബലി, വചനപ്രഘോഷണം. തുടര്‍ന്ന് ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 29ന് വൈകുന്നേരം ആറിനു ജപമാല, 6.30ന് ദിവ്യബലി, വചനപ്രഘോഷണം. തുടര്‍ന്ന് ലദീഞ്ഞ്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 30നു വൈകുന്നേരം ആറിനു ജപമാല, 6.30നു ദിവ്യബലി, വചനപ്രഘോഷണം. തുടര്‍ന്ന് വേസ്പര, പ്രദക്ഷിണം. തിരുനാള്‍ദിനമായ മേയ് ഒന്നിനു രാവിലെ 5.30നും 6.30നും ദിവ്യബലി,വൈകുന്നേരം നാലിനു ജപമാല, 4.30ന് സമൂഹദിവ്യബലി-ഫാ. നിക്സണ് തോളാട്ട്, വചനപ്രഘോഷണം-ഫാ. ജോസ് തോമസ്. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, കൊടിയിറക്കല്‍.