ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിനു സ്നേഹാദരം നാളെ
1545763
Sunday, April 27, 2025 4:18 AM IST
മാവേലിക്കര: മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിനു സ്നേഹാദരം സമർപ്പണ സമ്മേളനം നാളെ വൈകിട്ടു മൂന്നിനു താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
വരുന്ന മേയ് 24നു 75 പുർത്തിയാക്കുന്ന ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് 2007 മുതൽ മാവേലിക്കര രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി പ്രവർത്തിക്കുകയാണ്. സമ്മേളനം മുൻ മന്ത്രി വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി പൗരാവലിയുടെ ഉപഹാര സമർപ്പണം നടത്തും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സദ്കീർത്തി പത്രം സമർപ്പണം നടത്തും.
ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മറുപടി പ്രസംഗം നടത്തും. അൻപതോളം സംഘടനകൾ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിനു ആദരവും നൽകുമെന്നു സ്വാഗതസംഘം ചെയർമാൻ മുരളീധരൻ തഴക്കര, ജനറൽ കൺവീനർ സുരേഷ് കുമാർ കുറത്തികാട് എന്നിവർ അറിയിച്ചു.