പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; മൂന്നു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
1545779
Sunday, April 27, 2025 4:26 AM IST
കൊല്ലക്കടവ് : തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചെറിയനാട് പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു, അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു, മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിച്ചില്ല തുടങ്ങിയ നിയമ ലംഘനങ്ങളാണ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയത്.
സ്ഥാപനങ്ങളിൽ നിന്ന് 15000 രൂപ പിഴ ഈടാക്കാനാണ് സ്ക്വാഡ് ശിപാര്‍ശ ചെയ്തത്. 15 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 31 കിലോ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടികൂടി. ഏഴ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ജോയിന്റ് ബിഡിഒ ബിന്ദു വി നായര്‍, ശുചിത്വമിഷന് റിസോഴ്സ് പേഴ്സണ്‍ എം.ബി. നിഷാദ്, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥന് ടി. യമുനേശന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.എസ്. സച്ചുമോന് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.