വനവാതുക്കര ലിറ്റിൽ ഫ്ലവർ പള്ളിയുടെ കൂദാശ ഇന്ന്
1545766
Sunday, April 27, 2025 4:26 AM IST
ചെങ്ങന്നൂർ: നവീകരിച്ച കല്ലിശേരി വനവാതുക്കര ലിറ്റിൽ ഫ്ലവർ പള്ളിയുടെ പ്രതിഷ്ഠാകർമം ഇന്ന് വൈകുന്നേരം മൂന്നിന് വിജയപുരം രൂപതാധ്യക്ഷൻ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിലിന്റെ കാർമികത്വത്തിൽ നടത്തും. ജനപ്രതിനിധികളും മത-സാമുദായിക നേതാക്കളും കൂദാശാകർമത്തിൽ പങ്കെടുക്കും. ഇടവക വികാരി ഫാ. ജോൺ വിയാനി, ഇടവക സെക്രട്ടറി വിജു ജോൺ വാലെവടക്കേതിൽ, നിർമാണക്കമ്മിറ്റി കൺവീനർ രാജു പള്ളത്ത് എന്നിവർ തിരുക്കർമങ്ങൾക്കു നേതൃത്വം നല്കും.