മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി തിരുനാൾ
1545764
Sunday, April 27, 2025 4:18 AM IST
ഹരിപ്പാട്: മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ചടങ്ങുകൾ ഇന്നു മുതൽ മേയ് മൂന്നു വരെ നടക്കും. ഇന്ന് പെരുന്നാൾ കൊടിയേറ്റ് വികാരി ഫാ. തോമസ് നിർവഹിക്കും. 30ന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ,ഏഴിന് വചനശുശ്രുഷ ഫാ. ജോൺ ടി. ർഗീസ് കൂടാരത്തിൽ മേൽപ്പാടം നിർവഹിക്കും.
മേയ് ഒന്നിന് വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, ഏഴിന് വചനശുശ്രൂഷ ഫാ. ജോൺ ടി. വർഗീസ് കളക്കട നിർവഹിക്കും. രണ്ടിന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം ആകാശദീപക്കാഴ്ച. വൈകിട്ട് ഏഴിന് ഭക്തനിർഭരമായ റാസ. രാത്രി 9.20ന് ആശീർവാദം. മൂന്നിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരം എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാന ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. പള്ളിയിൽ 25 വർഷമായി പ്രധാന ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്ന കണ്ടത്തിൽ കുഞ്ഞുമോൻ ജോണിനെ ആദരിക്കുന്നു. സംസ്ഥാന നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ഷിജിൻ ജെ. കുഞ്ഞുമോന് പള്ളിയുടെ അനുമോദനം നൽകും. തുടർന്ന് പ്രദക്ഷിണം കൊടിയിറക്ക്, ആശീർവാദം വെച്ചൂട്ട് സദ്യ.