മൂക്കുതുരുത്തി പാലം പുനർനിർമിക്കണം: ചമ്പക്കുളം വികസന സമിതി
1545772
Sunday, April 27, 2025 4:26 AM IST
മങ്കൊമ്പ്: ചമ്പക്കുളം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കോയിക്കരിയിലുള്ള മൂക്കുതുരുത്തി പാലം പുനർനിർമിക്കണമെന്ന് ചമ്പക്കുളം വികസനസമിതി ആവശ്യപ്പെട്ടു. മാധവശേരി തോടിനു കുറുകെ മൂക്കുതുരുത്തി മോട്ടോർതറയ്ക്കു സമീപം വർഷങ്ങളായി നിലവിലുണ്ടായിരുന്ന പാലം പൊളിച്ചുനീക്കി പുതിയ പാലം നിർമിക്കുന്നതിന് നിരവധി വാർഷിക പദ്ധതികൾ കഴിഞ്ഞെങ്കിലും പാലം നിർമാണം ഇതുവരേയും ആരംഭിച്ചിട്ടില്ല.
നിത്യേന നിരവധി ആളുകൾ യാത്ര ചെയ്തിരുന്നതും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കടന്നു പൊയ്ക്കൊണ്ടിരുന്നതുമായ പാലം നിർമിക്കാത്തതുമൂലം പ്രദേശവാസികൾ അടയ്ക്കാമരവും മുളയുംകൊണ്ട് നിർമിച്ച പാലത്തിലൂടെയാണ് യാത്രചെയ്യുന്നത്.
പാലം നിർമിക്കുന്നതിൽ കരാറുകരനും ബന്ധപ്പെട്ട അധികാരികളും കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി സമിതി ആരോപിച്ചു. പ്രഡിഡന്റ് ഡി. തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഗസ്റ്റിൻ ജോസ്, രാജു കോലപ്പള്ളി, ബി. ഹരികുമാർ, കെ.പി. ബാബു, എ.എസ്. സിന്ധുമോൾ എന്നിവർ പ്രസംഗിച്ചു.