അവധിക്കാല പഠനക്കളരി ഇന്നു മുതൽ
1545762
Sunday, April 27, 2025 4:18 AM IST
ഹരിപ്പാട്: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാല സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല പഠനക്കളരി കളിമുറ്റം ഇന്നു മുതൽ 29 വരെ നടക്കും. ഇന്ന് രാവിലെ പത്തിന് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രൻ അധ്യക്ഷനാവും. 11ന് പുനർജനി ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ കെ. അഭിലാഷ് അറിയാം മനശാസ്ത്രം എന്ന വിഷയത്തിൽ ക്ലാസെടുക്കും.
രണ്ടിന് പാർഥസാരഥിവർമയുടെ വരയരങ്ങ്. നാളെ രാവിലെ ഒമ്പതിന് ഐശ്വര്യ തങ്കപ്പൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്യും. പത്തിന് ബിജു മാവേലിക്കര അവതരിപ്പിക്കുന്ന അരങ്ങും ചിരിയും. രണ്ടിന് മുട്ടം സി.ആർ. ആചാര്യ അവതരിപ്പിക്കുന്ന ചൊൽക്കാഴ്ച. ചൊവ്വ രാവിലെ ഒമ്പതിന് പല്ലന കുമാരകോടിയിലേക്കു പഠനയാത്ര. 10ന് ആശാൻ കവിതകളുടെ അവലോകനം സാജിദ്ഖാൻ പനവേലി അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എസ്. താഹ ഉദ്ഘാടനം ചെയ്യും. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ അധ്യക്ഷനാവും. രണ്ടിന് മനോജ് ചേപ്പാട് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള. നാലിന് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ചിങ്ങോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സജിനി ഉദ്ഘാടനം ചെയ്യും. അഡ്വ.ആർ. കിരൺകുമാർ അധ്യക്ഷനാകും.