കെ. ഷിബുരാജന്‍ ആശാവര്‍ക്കേഴ്സ് കോണ്‍. സംസ്ഥാന വൈസ് പ്രസിഡന്റ്
1545768
Sunday, April 27, 2025 4:26 AM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ വൈസ് ചെയർമാനും ഐഎൻടിയുസി ജില്ല സെക്രട്ടറിയുമായ കെ. ഷിബുരാജനെ ആശാ വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നോമിനേറ്റ് ചെയ്തു.
നാലു തവണ ചെങ്ങന്നൂർ കൗൺസിലർ, മുൻ നഗരസഭാ ചെയർമാൻ, നില വിൽ യുഡിഎഫ് പാർലമെന്ററി പാർട്ടിലീഡർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന വ്യക്തിയാണ്. വിവിധ തൊഴിലാളിസംഘ ടനകളിലും സാംസ്കാരിക രംഗത്തും സജീവമായ ഇദ്ദേഹം കഴിഞ്ഞ 19 വർഷ മായി ആലപ്പുഴ ഡിസിസി അംഗമാണ്. മാധ്യമ പ്രവർത്തകരുടെ സംഘടനയായ ചെങ്ങന്നൂർ മീഡിയ സെന്ററിന്റെ പ്രസിഡന്റുമാണ് കെ. ഷിബുരാജൻ.