എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കിയ മോൻസി ജോണിനെ ആദരിച്ചു
1545773
Sunday, April 27, 2025 4:26 AM IST
മാങ്കാംകുഴി: ഹിമാലയവും എവറസ്റ്റ് ബേസ് ക്യാമ്പും കീഴടക്കി അഭിമാന നേട്ടം കൈവരിച്ച വ്യാപാരിയും പരിസ്ഥിതി സംരക്ഷണ പ്രവർത്തകനുമായ വെട്ടിയാർ ജെയ്മി ഭവനത്തിൽ മോൻസി ജോണിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാങ്കാംകുഴി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
അനുമോദന യോഗത്തിന്റെ ഉദ്ഘാടനവും മോൻസി ജോണിനുള്ള ഉപഹാര സമർപ്പണവും സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ്, ടി.എൻ. ദേവരാജ്കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ ശിവജി അറ്റ്ലസ്, നൗഷാദ് മാങ്കാംകുഴി, കെ.ആർ. പ്രഭാകരകുറുപ്പ്, രാജശേഖരൻപിള്ള, ടി. ഷാനുൽ, രാജഗോപാൽ, പി. അനീഷ്, മധുസൂദനൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.