എടത്വ സെന്റ് അലോഷ്യസ് 1974-75 എസ്എസ്എല്‍സി ബാച്ച് വീണ്ടും ഒത്തുകൂടി
1545770
Sunday, April 27, 2025 4:26 AM IST
എടത്വ: എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ 1974-75 എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ചവരും പഠിപ്പിച്ചവരും അതേ സ്കൂളില്‍ വീണ്ടും ഒത്തുകൂടി. പഠിച്ചിറങ്ങി 50 വര്‍ഷം തികഞ്ഞതിന്റെ ജൂബിലി ആഘോഷം സ്കൂളില്‍നിന്ന് എടത്വവരെ പൂര്‍വവിദ്യാര്‍ഥി മെഗാ സംഗമ വിളംബരജാഥ പുറപ്പെട്ടു തിരികെ പഠിച്ച അതേ സ്കൂളിന്റെ അങ്കണത്തില്‍ പൂര്‍വവിദ്യാര്‍ഥി ജൂബിലി മഹാസംഗമ പരിപാടിക്കായി അണിനിരന്നു. സ്കൂള്‍ മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ ജൂബിലി മഹാസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍ അധ്യാപകരായ തോമസുകുട്ടി കിളിരൂര്‍, കെ.ജെ. മത്തായി കറുകയില്‍, എം.എല്‍. ജേക്കബ് മെതിക്കളം, ജോര്‍ജുകുട്ടി കാവിലവീട്ടില്‍ എന്നിവരെ ആദരിച്ചു. 1975 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ഥി അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഐസക് രാജു അധ്യക്ഷത വഹിച്ചു. ഉപഹാരമായി ലാപ്ടോപ് സ്കൂള്‍ ഹെഡ്മാസ്റ്റര് ജിനോ ജോസഫിന് കൈമാറി.
മുന്‍ അധ്യാപകന് തോമസുകുട്ടി കിളിരൂര്‍, ഹെഡ്മാസ്റ്റര് ജിനോ ജോസഫ്, അസോസിയേഷന് സെക്രട്ടറി ജി.കെ. ജോസ് കളപ്പുരക്കല്‍, വൈസ് പ്രസിഡന്റ് തോമസ് കളങ്ങര, ജോയിന്റ് സെക്രട്ടറി എം.ജെ. മാത്യു മുണ്ടകത്തില്‍, ട്രഷറര്‍ സക്കറിയ പറപ്പള്ളില്‍, മോടി തോമസ്, എം.ജെ. ചെറിയാന്, ജോര്‍ജുകുട്ടി കളത്തില്‍ കോനാട്ട്, കെ.കെ. വിജയന്, വി. ഗ്രിഗറി, പി.ജെ. ചാക്കോ, എ.സി. ചാക്കോ, സേവ്യര്‍ ജോസഫ്, സാജന് നൈനാന്, ഷാജി തോട്ടുകടവില്‍, ചെറിയാന് ദേവസ്യ, ജോസ് വള്ളാംപറമ്പ്, എ.ഡി. ആന്റണി കൈനകരി, ആര്. മോഹനന്, ലോനപ്പന് കുട്ടനാട് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കുടുംബസംഗമ പരിപാടി ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ഡയറക്ടറി പ്രകാശനം തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍ നിര്‍വഹിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടത്തി.