ആ​ല​പ്പു​ഴ: 2025-29-ലേ​ക്കു​ള്ള ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (എ​ഡി​ബി​എ) എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി റോ​ണി​മാ​ത്യു-​പ്ര​സി​ഡ​ന്‍റ്, അ​ഡ്വ. പ്രി​യ​ദ​ര്‍​ശ​ന്‍ ത​മ്പി, സെ​ന്‍ ക​ല്ലു​പു​ര, ബി​നു എം-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​ണ്‍ ജോ​ര്‍​ജ്-​സെ​ക്ര​ട്ട​റി, ഹ​സീ​ന അ​മ​ന്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജ​യി​ന്‍ ജോ​സ്-​ട്ര​ഷ​റ​ര്‍, ബി​ബു പു​ന്നൂ​രാ​ന്‍-​കെ​ബി​എ നോ​മി​നി, ജോ​സ് സേ​വ്യ​ര്‍- ഡി​എ​സ്‌​സി നോ​മി​നി, സി. ​ജ​യ​ച​ന്ദ്ര​ന്‍, എ​സ്. ഷ​ഹ​ബാ​സ്, ബി. ​സു​ഭാ​ഷ്-​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍. തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍ നാ​മ​നി​ര്‍​ദേ​ശം ന​ട​ത്തു​ക​യും ബ്രി​ജി​റ്റ് ജോ​സ​ഫ് പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു.

അ​ഡ്വ.​പി.​വി. തോ​മ​സ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു. തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യും നേ​ര​ത്തേ ആ​ല​പ്പു​ഴ വൈ​എം​സി​എ സെ​ക്ര​ട്ട​റി​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.