ബോധവത്കരണവും അനുമോദനവും
1545775
Sunday, April 27, 2025 4:26 AM IST
ഹരിപ്പാട്: ശ്രീനാരായണ ധർമപരിപാലനവേദി കാട്ടിൽ മാർക്കറ്റ് ആത്മവിദ്യാസംഘം ഗവ. എൽപി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്ക് അനുമോദനവും സംഘടിപ്പിച്ചു.
സീനിയർ സിവിൽ ജഡ്ജി പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. കുമാരപുരം പഞ്ചായത്തംഗം വി. പ്രസന്ന അധ്യക്ഷയായി. കാർത്തികപള്ളി എക്സൈസ് ഇൻസ്പെക്ടർ വി. അരുൺ കുമാർ ക്ലാസെടുത്തു. ഹരിപ്പാട് സിപിഒ എ. നിഷാദ്, എംബിബിഎസ് വിജയി ഡോ. ഐശ്വര്യ എസ്. രാജേന്ദ്രൻ, എംബിബിഎസ് പ്രവേശനം ലഭിച്ച രോഹിത് പ്രമോദ്, വിവിധ പുരസ്കാരങ്ങൾ നേടിയ അമൃത വർഷിണി, വി. ശ്രേയസ്, ഗൗരിനന്ദ, എ.കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു.