കൊല്ലം-തേനി ദേശീയപാത 183 വീതികൂട്ടൽ: അലൈൻമെന്റിൽ മാറ്റം വേണമെന്ന്
1545776
Sunday, April 27, 2025 4:26 AM IST
ചെങ്ങന്നൂർ: കൊല്ലം - തേനി ദേശീയപാത 183 വീതികൂട്ടുന്നതിന്റെ ഭാഗമായി ദേശീയപാത വികസന അഥോറിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കിയാൽ ചെങ്ങന്നൂർ മണ്ഡലത്തിൽ കൊല്ലകടവ് മുതൽ പ്രാവിൻകൂട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അലൈൻമെന്റിൽ ആവശ്യമായ മാറ്റം വരുത്തണമെന്നു മന്ത്രി സജി ചെറിയാൻ നിർദേശിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രദേശവാസികളുടെ ആശങ്ക ചർച്ച ചെയ്യാനായി മന്ത്രി സജി ചെറിയാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ദേശീയപാത അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചെങ്ങന്നൂര്‍ നഗരം ഒഴിവാക്കി പദ്ധതി നടപ്പാക്കാന്‍ ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി. ചെങ്ങന്നൂര്‍മുതല്‍ കോട്ടയംവരെ രണ്ടാം റീച്ചാണെങ്കിലും ഏറ്റവും ഒടുവിലായിരിക്കും പണിയുക. വ്യാപാരികളുടെയും തൊഴിലാളികളുടെയും ജീവിതമാര്ഗമടയുമെന്നതിനാല് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് വ്യാപാരി സംഘടനകളും സിപിഎം, സിപിഐ സംഘടനകളും ആവശ്യപ്പെടുന്നത്. അതേസമയം ചെങ്ങന്നൂര്‍ നഗരത്തിലൂടെ വരുന്ന റോഡുവികസനത്തെക്കുറിച്ച് ദേശീയപാത വിഭാഗം ചര്‍ച്ച നടത്തിയില്ലെന്നാണ് വ്യാപാരി സംഘടനകളടക്കമുള്ളവര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.