ബാറില്‍ അക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍
1516457
Friday, February 21, 2025 11:47 PM IST
ചേര്‍ത്തല: അര്‍ത്തുങ്കല്‍ അറവുകാട് മദ്യശാലയില്‍ അക്രമം നടത്തി മദ്യം കവര്‍ന്ന സംഭവത്തില്‍ ഒരാൾ കൂടി പിടിയിലായി. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡ് തൈക്കൽ ഉമാപറമ്പ് പ്രേംജിത്തിനെയാണ് പോലീസ് പിടികൂടിയത്. കേസിലെ നാലാം പ്രതിയായ ഇയാളെ കണ്ണൂരിൽനിന്നാണ് പോലീസ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിയിലായ കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡ് തൈക്കൽ വടക്കേ ഒറാഞ്ചുപറമ്പിൽ വിഷ്ണു, കോട്ടയം നീണ്ടൂർപഞ്ചായത്ത് പത്താം വാർഡ് എട്ടു പറയിൽ അമൽരാജ് എന്നിവർ റിമാൻഡിലാണ്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഈ മാസം ഒമ്പതിന് വൈകുന്നേരം എട്ടോടെ അർത്തുങ്കൽ ചള്ളിയിൽ ബാറിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവർച്ച നടത്തുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. ചേർത്തല എസിപി ഹരീഷ് ജയിനിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അർത്തുങ്കൽ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.