കൊയ്ത്ത് യന്ത്ര വാടകവര്‍ധന ഇടനിലക്കാരെ സഹായിക്കാന്‍: കര്‍ഷക കോണ്‍ഗ്രസ്
1516105
Friday, February 21, 2025 12:00 AM IST
ആലപ്പുഴ: നെല്ലുവിലയിലും കൈകാര്യ ചെലവിലും വര്‍ധനവരുത്താതെ കൊയ്ത്ത് യന്ത്ര വാടക വര്‍ധിപ്പിച്ചത് ഇരുട്ടടിയായി മാറിയതായി കര്‍ഷക കോണ്‍ഗ്രസ്. കുട്ടനാട്, അമ്പലപ്പുഴ നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് സംയുക്ത യോഗത്തിലാണ് ആക്ഷേപമുന്നയിച്ച ത്. യോഗം ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്‍ ഉദ്ഘാടനം ചെയ്തു.
ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്നു കര്‍ഷകര്‍ക്കു രക്ഷനേടാന്‍ ഈ നടപടിക്രമം കൈക്കൊള്ളണമെന്നും ഇത്തരം നടപടികളിലൂടെ മാത്രമേ നെല്‍കാര്‍ഷിക മേഖലകളിലെ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍നിന്നു കര്‍ഷകര്‍ക്ക് രക്ഷനേടാന്‍ കഴിയു എന്നും യോഗം കര്‍ഷകര്‍ക്കു മുന്നറിയിപ്പു നല്കി.
ഒരേക്കര്‍ കൊയ്യുന്നതിന് ഒന്നരമണിക്കൂര്‍ എന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം മറികടന്നുള്ള പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി മുട്ടശേരി അധ്യക്ഷത വഹിച്ചു. കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജി. സൂരജ്, സാബു വെള്ളാപ്പള്ളി, ബിജു തണല്‍, രതീഷ് പുന്നപ്ര, പി.എ. കുഞ്ഞുമോന്, ജി. ഭാര്ഗവന് എന്നിവര്‍ പ്രസംഗിച്ചു.