വാട്ടർ എടിഎം പ്രവര്‍ത്തനം ആരംഭിച്ചു
1516113
Friday, February 21, 2025 12:00 AM IST
ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നിർമിച്ച വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എംഎല്‍എ നിര്‍വഹിച്ചു.
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന് കിഴക്കുവശം ആരംഭിച്ച വാട്ടർ എടിഎമ്മിൽ ഒരുരൂപ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളംവരുന്ന രീതിയിൽ ക്ഷേത്രത്തിൽ എത്തുന്നവർക്കും യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഉപകാരപ്രദമായ രീതിയിലാണ് നിർമിച്ചത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി. സുനിൽ, ബാങ്ക് പ്രസിഡന്റ് വി.ആർ. ദിനേഷ്, സുധാസുരേഷ്, എസ്. ഷിജി, കെ.പി. വിനോദ്, ടി.ആർ. സുശീല, രജനി ദാസപ്പൻ എന്നിവർ പ്രസംഗിച്ചു.