ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയില്ല: കത്തോലിക്ക കോണ്‍ഗ്രസ്
1516114
Friday, February 21, 2025 12:00 AM IST
ചങ്ങനാശേരി: ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ പരിഗണിക്കുമെന്നും വകുപ്പുകള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നതും ഇനി നടപ്പാക്കാത്തതുമായ കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്നും കഴിഞ്ഞ 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലെ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും ഇതുവരെ നടപ്പിലാക്കിയ നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നും നടപടിക്രമങ്ങളിലെ പുരോഗതി എന്തെന്നും വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി ആവശ്യപ്പെട്ടു.
ജസ്റ്റീസ് ബെഞ്ചമിന്‍ കോശി കമ്മീഷന് റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ പുറത്തുവിടാത്തത്. നടപ്പിലാക്കിയെന്ന് പറയുന്ന നിര്‍ദേശങ്ങള്‍ ഏതൊക്കെയാണെന്ന് ക്രൈസ്തവസമൂഹത്തിന് അറിയാൻ താല്പര്യം ഉണ്ട്. തെറ്റിദ്ധാരണ വരുത്തുന്ന വാര്‍ത്തകള്‍ അല്ലെങ്കില്‍ പ്രസ്താവനകള്‍ പൂര്‍ണമായി ഒഴിവാക്കപ്പെടണം.
ഇത് സംബന്ധിച്ച അവലോകന യോഗങ്ങളിലും ചര്‍ച്ചകളിലും ക്രൈസ്തവ സഭയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റത്തില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ചയ്ക്ക് വിധേയമാക്കിയതുമായ വിഷയമാണ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട്. ഒരു സമുദായത്തിന്റെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അനിവാര്യമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും നടപ്പിലാക്കാന്‍ കഴിയുന്നവ ഉടന്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജനറല്‍ കണ്‍വീനര്‍ ജിനോ ജോസഫ്, സി. ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍ നന്തികാട്ട്, അഡ്വ. മനു ജെ. വരാപ്പള്ളി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, സേവ്യര്‍ കൊണ്ടോടി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല, ചാക്കപ്പന് ആന്റണി, സിസി അമ്പാട്ട്, ജെസി ആന്റണി,ജോര്‍ജ് കുര്യന്, ജോസി ഡൊമിനിക്, സിനി പ്രിന്‍സ് എന്നിവര്‍ പ്രസംഗിച്ചു.