ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
1515779
Wednesday, February 19, 2025 11:26 PM IST
ആലപ്പുഴ: നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ നിര്‍വഹിച്ചു.
ആലപ്പുഴ ബോട്ടുജെട്ടി മാതാ ജെട്ടിക്കു സമീപത്തേക്ക് മാറിയ സാഹചര്യത്തിലും ഹൗസ് ബോട്ടുകളെയും ശിക്കാരവള്ളങ്ങളെയും ആശ്രയിക്കുന്ന ടൂറിസ്റ്റുകള്‍ നിരവധി സഞ്ചരിക്കുന്ന പ്രദേശത്ത് രാത്രി യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനുമായി പൊതുജന ആവശ്യപ്രകാരമാണ് നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
കൗണ്‍സിലര്‍ എം.ജി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്. പ്രേം മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, ആര്. വിനിത, കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.