വെണ്മണി ശാലേം യുപി സ്കൂള്‍ ശതാബ്ദി നിറവില്‍
1516112
Friday, February 21, 2025 12:00 AM IST
ചെങ്ങന്നൂര്‍: വെണ്മണി ശാലേം യുപി സ്കൂള്‍ ശതാബ്ദി നിറവിലേക്ക്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പദ്ധതികളാണ് ശതാബ്ദി വര്‍ഷത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. വിളംബര ജാഥ, ശതാബ്ദി സ്മാരക ലൈബ്രറി, ശതാബ്ദി കമാനം, നഴ്സറി ബ്ലോക്ക് നവീകരണം, സ്മാര്‍ട്ട് ക്ലാസ്മുറികള്, മെഡിക്കല്‍ ക്യാമ്പ്, കുടിവെള്ള പദ്ധതി, സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ്, പൂര്‍വ വിദ്യാര്‍ഥി -അധ്യാപക സംഗമം, സ്മരണിക, കലാസന്ധ്യ, ഇന്റര്‍ സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പ്, ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിങ്ങനെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
ആഘോഷങ്ങളുടെ മുന്നോടിയായി ഇന്നു വൈകുന്നേരം 3.30ന് വെണ്മണി ജംഗ്ഷനില്‍ വിളംബര ഘോഷയാത്ര നടക്കും. ദീപശിഖ പ്രയാണം വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോള്‍ ഫ്ലാഗ് ഓഫ് ചെയ്യും. 25ന് ഉച്ചകഴിഞ്ഞു രണ്ടിനു ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്കൂള്‍ വാര്‍ഷികവും സര്‍വീസില്‍നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് റാണി ജെ. ജോണിനുള്ള യാത്രയയപ്പും നടക്കും. പൊതുസമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
സ്കൂള്‍ എല്‍എസി ചെയര്മാന് റവ. ഫിലിപ്പ് വര്‍ഗീസ് അധ്യക്ഷനാകും. മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനാധിപന്‍ റവ. ഡോ. യൂയാക്കിം മാര്‍ കുറിലോസ് സഫ്രഗന്‍ അനുഗ്രഹപ്രഭാഷണം നടത്തും. എംടി ഇഎ സ്കൂള്‍സ് മാനേജര്‍ കുരുവിള മാത്യു ശതാബ്ദി ഫണ്ട് ഉദ്ഘാടനവും ചെങ്ങന്നൂര്‍ എഇഒ എച്ച്. റീന ശാതാബ്ദി ഗാന സിഡി പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം ശതാബ്ദി ലോഗോ പ്രകാശനവും നടത്തും.
ടി.സി. സുനിമോള്‍ പ്രതിഭകളെ ആദരിക്കുകയും ചെയ്യുമെന്നു കോര്‍പറേറ്റ് മാനേജര്‍ കുരുവിള മാത്യു , ചെയര്മാന് റവ. ഫിലിപ്പ് വര്‍ഗീസ്, ഹെഡ്മിസ്ട്രസ് റാണി ജെ. ജോണ്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ബിജു കോശി, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് ജെബിന് പി. വര്‍ഗീസ്, ആര്യ സി. ശ്യാം, ബെന്‍സണ്‍ ബേബി തുടങ്ങിയവർഅറിയിച്ചു.