കോവിഡ് അനാഥരാക്കിയ കുരുന്നുകള്‍ക്ക് തണലൊരുക്കി മണപ്പുറം ഫൗണ്ടേഷന്
1515789
Wednesday, February 19, 2025 11:26 PM IST
ആലപ്പുഴ: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന് വി ആര് ഫോര്‍ ആലപ്പി പദ്ധതിയിലൂടെ ആലപ്പുഴ ജില്ലയില്‍ നിര്‍മിച്ചുനല്‍കിയ ആറു വീടുകളുടെ താക്കോല്‍ദാനം ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി കൃഷ്ണതേജ നിര്‍വഹിച്ചു. ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ്, സിഎസ്ആര്‍ ഹെഡ് ശില്പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ആലപ്പുഴ കളക്ടറായിരിക്കെ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ ദുരവസ്ഥ മനസിലാക്കിയ കൃഷ്ണതേജ മണപ്പുറം ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു.
ഓച്ചിറ, പുറക്കാട്, ചെറിയനാട്, പറവൂര്‍, കുമാരപുരം, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് വീട് നിര്‍മിച്ചത്. പദ്ധതിക്കായി ആകെ 39 ലക്ഷം രൂപയാണ് മണപ്പുറം ഫൗണ്ടേഷന് വിനിയോഗിച്ചത്.