നിഷാ ജോസ് കെ. മാണി നടത്തുന്ന കാരുണ്യ സന്ദേശയാത്ര കുട്ടനാട്ടിലും
1515782
Wednesday, February 19, 2025 11:26 PM IST
എടത്വ: സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുക എന്ന സന്ദേശവുമായി സാമൂഹിക പ്രവര്‍ത്തക നിഷാ ജോസ് കെ. മാണി നടത്തുന്ന കാരുണ്യ സന്ദേശയാത്ര കുട്ടനാട്ടിലും പര്യടനം നടത്തി. എടത്വ സെന്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തിലും തലവടി പനയന്നൂര്‍ക്കാവ് ദേവീക്ഷേത്രം ഓഡിറ്റോറിയത്തിലുമാണ് കാരുണ്യ സന്ദേശയാത്ര പരിപാടികള്‍ നടത്തിയത്.
എടത്വ സെന്റ് അലോഷ്യസ് കോളജിലെ വുമന്‍ സെല്ലിന്റെ യും എന്‍എസ്എസിന്റെയും ആഭിമുഖ്യത്തില്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ സ്തനാര്‍ബുദ ബോധവത്കരണ കാന്പയിന് സാമൂഹിക പ്രവര്‍ത്തക നിഷാ ജോസ് കെ. മാണി ഉദ്ഘാടനം നിര്‍വഹിക്കുകയും കാന്‍സര്‍ അതിജീവനത്തിന്റെ യും സ്വയം പ്രതിരോധത്തിന്റെ യും കരുത്ത് തെളിയിച്ച അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള സന്ദേശവും നല്കി.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാന്റി ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു, കോളജ് വുമണ്‍സ് സെല്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഡോ. നീതു മേരി ടോമി, സര്‍ഗക്ഷേത്ര സമിതി വുമണ്‍സ് ഫോറം പ്രസിഡന്റ് സിന്ദു മനോജ്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റേഴ്സ് മനോജ് സേവ്യര്‍, വി.ആര്. ഇന്ദു എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥി നിമിഷ സജു, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ റിയ മരിയ ജോസഫ്, അനന്യ മരിയാ ഔസേഫ്, റ്റി.എസ്. അലിസ, കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂള് വിദ്യാര്‍ഥി മരിയ വിനോദ് എന്നിവര്‍ തങ്ങളുടെ മുടി മുറിച്ച് കാന്‍സര്‍ രോഗിക്കള്‍ക്ക് വിഗ്ഗിനായി ദാനം ചെയ്തു.