സ്കൂൾ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം
1516453
Friday, February 21, 2025 11:47 PM IST
കയംകുളം: നഗരസഭയിലെ തേവലപ്പുറം ഗവ. എൽപി സ്കൂളിന്റെ വാർഷികാഘോഷവും എംഎൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും യു. പ്രതിഭ എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ പി. ശശികല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ. ആദർശ്, ഷാമില അനിമോൻ, ബിദു രാഘവൻ, ശ്രീലത ജ്യോതികുമാർ, മുബീന.എം, ഹെഡ്മിസ്ട്രസ് അനിത.വി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
2022-2023 ആസ്തി വികസന ഫണ്ടിൽനിന്നു 50 ലക്ഷം രൂപയാണ് പുതിയ കെട്ടിടത്തി ന്റെ നിർമാണത്തിനായി അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണച്ചുമതല.