പരുമല സെമിനാരി സ്കൂൾ വാർഷികം
1516109
Friday, February 21, 2025 12:00 AM IST
മാന്നാർ: പരുമല സെമിനാരി എൽപി സ്കൂളിന്റെ 132-ാമത് വാർഷികാഘോഷം നടന്നു. കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ ഈവർഷത്തെ സർഗസൃഷ്ടിയായ ജ്വാലയുടെ പ്രകാശനവും 2025-26 സ്കൂൾ വാർഷിക പദ്ധതിയുടെ പ്രകാശനവും ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നിർവഹിച്ചു.
സ്റ്റാഫ് സെക്രട്ടറി ലിസി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവല്ല ബിപിസി റോയി മാത്യു, വാർഡ് മെമ്പർ വിമല ബെന്നി, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് പി.ടി. തോമസ് പീടികയിൽ, എക്സിക്യൂട്ടീവ് അംഗം യോഹന്നാൻ ഈശോ, ടി.ജെ. സലിം, ബഷീർ പാലക്കീഴിൽ, സ്കൂൾ ലീഡർ ശ്രേയസ് സുഭാഷ്, പ്രധാനധ്യാപകൻ തോമസ് റ്റി. കുര്യൻ, എസ്ആർജി കൺവീനർ ജിനു രാജു എന്നിവർ പ്രസംഗിച്ചു.