അതിരൂപത ബൈബിള്‍ കണ്വന്ഷന് പന്തലിന് കാല്‍നാട്ടി
1516116
Friday, February 21, 2025 12:00 AM IST
ചങ്ങനാശേരി: 26-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തലിന്റെ കാല്‍നാട്ടുകര്‍മം കത്തീഡ്രല്‍ മൈതാനിയില്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് നിര്‍വഹിച്ചു. സമൂഹം നേരിടുന്ന ആനുകാലിക വെല്ലുവിളികളെ നേരിടാന്‍ പ്രാര്‍ഥനയിലൂടെയും ശക്തി ആര്‍ജിക്കണമെന്നും അതിന് ബൈബിള്‍ കണ്‍വന്‍ഷനിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത വചനപ്രഘോഷകന് ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്വന്ഷന് മാര്‍ച്ച് മാര്‍ച്ച് നാലുമുതല്‍ എട്ടുവരെ തീയതികളില്‍ വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് നടക്കുന്നത്. പതിനായിരം പേര്‍ക്കിരുന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്ന വിധത്തിലുള്ള പന്തലാണ് ക്രമീകരിക്കുന്നത്.
കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ജേക്കബ് കുറശേരി, മാത്യൂസ് ജോര്‍ജ്, ബീന ജോബി, ഡോ. റൂബിള്‍ രാജ്, ഡോ. ആന്റണി മാത്യൂസ്, പ്രഫ. ജോസഫ് ടിറ്റോ, ചെറിയാന് നെല്ലുവേലി, സൈബി അക്കര, ജോമ കാട്ടടി, ടോമിച്ചന് അയ്യരുകുളങ്ങര, ബിനോ പാറയ്ക്കല്‍, ജോബി തൂമ്പങ്കല്, ജോഷി കൊല്ലാപുരം, ബാബു കളീക്കല്‍, ടോമിച്ചന് കൈതക്കളം, സിസ്റ്റര്‍ ചെറുപുഷ്പം, ബാബു സ്രാങ്കല്‍, സി.വി. ജോണ്‍, ലൂസിയമ്മ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.