ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
1515591
Wednesday, February 19, 2025 5:47 AM IST
അമ്പലപ്പുഴ: ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ തെളിവെടുപ്പിനായി പുന്നപ്ര പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ കല്ലുപുരയ്ക്കൽ വീട്ടിൽ ദിനേശൻ (50) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളും അയൽവാസികളുമായ കൈതവളപ്പ് വീട്ടിൽ കുഞ്ഞുമോൻ (55), ഭാര്യ അശ്വമ്മ (അശ്വതി-50), മകൻ കിരൺ (28) എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങിയത്.
തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം മറ്റന്നാൾ കോടതിയിൽ ഹാജരാക്കുമെന്ന് പുന്നപ്ര സ്റ്റേഷൻ ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ പറഞ്ഞു. അശ്വമ്മ കൊട്ടാരക്കര വനിതാ ജയിലിലും കുഞ്ഞുമോനും കിരണും ആലപ്പുഴ സബ് ജയിലിലുമായിരുന്നു റിമാൻഡിൽ കഴിഞ്ഞിരുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.