പാഡി ബോര്‍ഡ് രൂപീകരിക്കണം: കൊടിക്കുന്നില്‍ സുരേഷ് എംപി
1516115
Friday, February 21, 2025 12:00 AM IST
എടത്വ: നെല്‍ കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പാഡി ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. പാര്‍ലമെന്റിന്റെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്കരണം എന്നിവയ്ക്കുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉന്നയിച്ചു. ഡല്‍ഹിയില്‍ നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് നാഷണല്‍ പാഡി ബോര്‍ഡ് എന്ന ആവശ്യം മുന്നോട്ടുവച്ചത്.
കേരളത്തിന്റെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാടിനെ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പരിസ്ഥിതിയിലുള്ള കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കണമെന്നും കുട്ടനാട്ടില്‍നിന്നും ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് ദേശീയതലത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും കുട്ടനാട്ടിലെ കൃഷിയെ പരിപോഷിപ്പിക്കുന്നതിനായി കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ അനിവാര്യമാണെന്നും എംപി യോഗത്തില്‍ ഉന്നയിച്ചു.
പക്ഷിപ്പനിയുടെ പേരില്‍ കള്ളിംഗ് നടത്തിയ വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരം കേന്ദ്ര വഹിതം ഇനിയും ലഭിക്കാത്തതുമൂലം കര്‍ഷകര്‍ക്ക് ലഭ്യമായിട്ടില്ലെന്നും കേന്ദ്രത്തിന്റെ വിഹിതം അടിയന്തര പ്രാധാന്യത്തോടെകൂടിത്തന്നെ സമയോചിതമായി നല്കിത്തീര്ക്കണം എന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ കര്‍ഷകരുടെ ഉന്നമനത്തിനായി താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യസംസ്കരണം എന്നിവയ്ക്കുള്ള കമ്മിറ്റി റിപ്പോര്‍ട്ടായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായും കൊടിക്കുന്നില്‍ പറഞ്ഞു.