ഉദ്ഘാടനവും അവാർഡുവിതരണവും
1516454
Friday, February 21, 2025 11:47 PM IST
ഹരിപ്പാട്: കേരള കാളിദാസ സാംസ്കാരികവേദി ട്രസ്റ്റ് ഉദ്ഘാടനവും പ്രഥമ പുരസ്കാര വിതരണവും കേരളവർമ വലിയകോയിത്ത മ്പുരാൻ അനുസ്മരണവും നടന്നു. ഡോ. എഴുമറ്റൂർ രാജരാജവർമ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് മണ്ണാറശാല അധ്യക്ഷനായി. ഡോ. ഏവൂർ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമ കേരളവർമ സാഹിത്യ പുരസ്കാരം (11,001രൂപ) കവി കെ.രാജഗോപാലിനു സമ്മാനിച്ചു. ട്രസ്റ്റ് സെക്രട്ടറി ആർ. ചന്ദ്രശേഖരൻപിള്ള പ്രശസ്തിപത്രം അവതരിപ്പിച്ചു. ബിന്ദു ആർ. തമ്പി അവാർഡുജേതാവിനെ പരിചയപ്പെടുത്തി.