മാര്‍ച്ചും ധര്‍ണയും നടത്തി
1516450
Friday, February 21, 2025 11:47 PM IST
ചേർത്തല: കേരള പ്രദേശ് സ്കൂൾ ടീച്ചർ അസോസിയേഷന് (കെപിഎസ്ടിഎ) ചേര്‍ത്തല ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ചേർത്തല എഇഒ ഓഫീസിനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ആറുവർഷം ശമ്പളമില്ലാതെ ജോലി ചെയ്തശേഷം ജീവനൊടുക്കിയ അലീന ബെന്നി എന്ന അധ്യാപികയുടെ വിധി കേരളത്തിലെ നിയമന അംഗീകാരം പ്രതീക്ഷിച്ച് ജോലി ചെയ്യുന്ന പതിനാറായിരത്തിലധികം ജീവനക്കാർക്ക് ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
സംസ്ഥാന സെക്രട്ടറി പി.എ. ജോണ്‍ ബോസ്കോ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഗിരീഷ് കമ്മത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹകസമിതി അംഗം വി.ശ്രീഹരി മുഖ്യപ്രഭാഷണം നടത്തി. റവന്യു ജില്ലാ പ്രസിഡന്റ് കെ.ഡി. അജിമോൻ, പ്രസിഡന്റ് ഇ.ആർ. ഉദയകുമാർ, ആർ. രാജേശ്വരി എന്നിവര്‍ പ്രസംഗിച്ചു.