നെടുമുടി നസ്രത്ത് സെന്റ് ജെറോംസ് പള്ളിയിൽ തിരുനാൾ
1516102
Friday, February 21, 2025 12:00 AM IST
കുട്ടനാട്: നെടുമുടി നസ്രത്ത് സെന്റ് ജെറോംസ് പള്ളിയിൽ വിശുദ്ധ ജെറോമിന്റെ തിരുനാളിനു തുടക്കമായി. വികാരി ഫാ. ഫ്രാൻസിസ് വടക്കേറ്റം കൊടിയേറ്റ് നിർവഹിച്ചു. പൂർവിക സ്മരണ ദിനമായ ഇന്ന് 4.45നു റംശാ, മധ്യസ്ഥ പ്രാർഥന, കുർബാന, സെമിത്തേരി സന്ദർശനം. ഫാ. ബിനു കൂട്ടുമ്മേൽ, ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ, ഫാ. ജോസഫ് പള്ളിക്കൽ. നാളെ രാവിലെ 6.45നു സപ്രാ, മധ്യസ്ഥ പ്രാർഥന, കുർബാന-ഫാ. മാത്യു അഞ്ചിൽ, ഫാ. ആന്റണി മാളിയേക്കൽ. വൈകിട്ട് അഞ്ചിന് റംശാ, വചനസന്ദേശം, എസി റോഡ് കുരിശടിയിലേക്കു പ്രദക്ഷിണം-ഫാ. ഫ്രാൻസിസ് വടക്കേറ്റം, ഫാ. ഇമ്മാനുവേൽ ചെമ്പാറ, ഫാ. ആൻഡ്രൂസ് കുന്നത്ത്. പ്രധാന തിരുനാൾ ദിനമായ 23ന് 6.15നു സപ്ര, കുർബാന, 9.30ന് ഫാ. ആന്റണി മണക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ റാസ-ഫാ. സിറിൽ കളരിക്കൽ, ഫാ. ഫ്രാൻസിസ് വടക്കേറ്റം എന്നിവർ സഹകാർമികത്വം വഹിക്കും, ഫാ. ആന്റണി എത്തക്കാട് തിരുനാൾ സന്ദേശം നൽകും. തുടർന്നു തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, ലേലം.