സ്തനാര്‍ബുദ ബോധവത്കരണ സെമിനാര്‍ നടത്തി
1516104
Friday, February 21, 2025 12:00 AM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്റെയും ആലപ്പുഴ സെന്റ് ജോസഫ് വിമന്‍സ് കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ബോധവത്കരണ സെമിനാര്‍ നടത്തി. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുക എന്ന സന്ദേശവുമായി സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ. മാണി നടത്തുന്ന കാരുണ്യ സന്ദേശയാത്രയ്ക്ക് സ്വീകരണവും നല്കി. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഡോ. അജി സരസന് അധ്യക്ഷത വഹിച്ചു.
കോളജ് ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഉഷ ആന്റണി ഉദ്ഘാടനം ചെയ്തു. നിഷ ജോസ് കെ. മാണി ക്ലാസ് നയിച്ചു. ജി അനില്‍കുമാര്‍, ഡോ. ബ്രിജിത്ത് വര്‍ഗീസ്, ഡോ. നിമ്മി ജോസ്, രമ്യ ജയിംസ്, ഡോ. മഞ്ജു തോമസ്, റോട്ടറി ക്ലബ്ബ് സെക്രട്ടറി ജയന് സുശീലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.