മുളക്കുഴ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക ശതോത്തര രജതജൂബിലി നിറവില്‍
1516111
Friday, February 21, 2025 12:00 AM IST
ചെങ്ങന്നൂര്‍: മുളക്കുഴ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും 124-ാമത് ഇടവകദിനവും 23ന് നടക്കും. ആരാധനയ്ക്കുശേഷം ശതോത്തര രജതജൂബിലിയും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മപദ്ധതികളും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കോട്ടയം-കൊച്ചി ഭദ്രാസന അധ്യക്ഷനും ഇടവകാംഗവുമായ റവ. തോമസ് മാര്‍ തിമോത്തിയോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്യും.
ജൂബിലി ലോഗോ പ്രകാശനം, 125 വര്‍ഷത്തെ ചരിത്രം വിളിച്ചോതുന്ന കലണ്ടര്‍, ജൂബിലി പദ്ധതികളുടെ ബ്രോഷര്‍ എന്നിവയുടെ പ്രകാശനവും നടത്തും. കൂടാതെ ജൂബിലി വര്‍ഷം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെടും. നിര്‍മാണം പൂര്‍ത്തീകരിച്ച ഒരു ഭവനത്തിന്റെ താക്കോല്‍ ദാനം, മണിപ്പുര്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായ പദ്ധതിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന, സമീപമുള്ള പള്ളിനിര്‍മാണത്തിന് ഒരു ലക്ഷം രൂപ സഹായം, 125 ഡയാലിസിസിനുള്ള സഹായം എന്നീ പദ്ധതികളും നടപ്പിലാക്കും.
ചെങ്ങന്നൂര്‍ -മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ. ഡോ.സാംസണ് എം.ജേക്കബ്, റവ. ജോര്‍ജ് ജോസ്, കുമ്പനാട് മാര്‍ ക്രിസോസ്റ്റം ഫെലോഷിപ്പ് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റര്‍ റവ. തോമസ് ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.
ശതോത്തര രജത ജൂബിലിയുടെ ഭാഗമായി 12-ല്‍ അധികം പദ്ധതികള്‍ - ഭവനദാന പദ്ധതി, വിവാഹസഹായ പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതി, പഠനോപകരണ വിതരണം, സ്വയം തൊഴിലിന് സഹായകരമായ ഉപകരണങ്ങളുടെ വിതരണം, സുവിശേഷകര്‍ക്കുള്ള കരുതല്‍ പദ്ധതി. മിഷന് ഫീല്‍ഡ് സഹായം, കിടപ്പുരോഗികള്‍ക്കുള്ള സാന്ത്വന പദ്ധതി (മെഡിക്കല്‍ ഉപകരണങ്ങള്‍), മെഡിക്കല്‍ ക്യാമ്പ്, കുടുംബസംഗമം, ലഹരിവിരുദ്ധ സെമി നാറുകള്‍, ഗാനസന്ധ്യ, കൂടിവരവുകള്‍ എന്നിവ നടക്കുമെന്ന് ഇടവക വികാരി റവ.കെ.എ. ഏബ്രഹാം, ജനറല്‍ കണ്‍വീനര്‍ ജിജി ജോര്‍ജ്, സെക്രട്ടറി കെ.ജോണ്‍ ജോര്‍ജ്, ട്രസ്റ്റി ഗീവര്‍ഗീസ് മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ റെനി സാമുവേല്‍ എന്നിവര്‍ പറഞ്ഞു.