ശുചീകരണ ജീവനക്കാരിക്ക് സൂര്യാതപമേറ്റു
1515580
Wednesday, February 19, 2025 5:47 AM IST
മാവേലിക്കര: കെഎസ്ആർടിസി ഡിപ്പോയിലെ ശുചീകരണ ജീവനക്കാരിക്ക് സൂര്യാതപമേറ്റു. മാവേലിക്കര ഡിപ്പോയിലെ ശുചീകരണ ജീവനക്കാരി എലിസബത്തി(55)നാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നിന് ഡിപ്പോയിലെ ജോലിക്കിടയിലായിരുന്നു സംഭവം. മുഖത്തും കയ്യിലും പൊള്ളലേറ്റ ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.