കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
1515578
Wednesday, February 19, 2025 5:47 AM IST
മാന്നാർ: സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. മാന്നാർ കുരട്ടിശേരി മിൽമ യൂണിറ്റിന്റെ സമീപത്തുകൂടി സ്കൂട്ടറിൽ പോയ ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ കുരട്ടിക്കാട് തുണ്ടിയിൽ വീട്ടിൽ ജനാർദനന്റെ മകൻ ജയകുമാർ (38), കടപ്ര കല്ലൂരേത്ത് വീട്ടിൽ തങ്കച്ചന്റെ മകൻ അരുൺമോൻ (28) എന്നിവരെയാണ് ചെങ്ങന്നൂർ എക്സൈസ് സംഘം കഞ്ചാവുമായി പിടികൂടിയത്.
ഇവരിൽനിന്ന് 2.394 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചെങ്ങന്നൂർ റേഞ്ച് ഇൻസ്പെക്ടർ വി. സജീവിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. അനി, പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) മാരായ അബ്ദുൾ റഫീഖ്, ആർ. അശോക, സിവിൽ എക്സൈസ് ഓഫീസർ മാരായ ജി. പ്രവീൺ, ആർ. രാജേഷ്, അജീഷ് കുമാർ, ആർ. ശ്രീരാജ്, ശ്രീക്കുട്ടൻ, വനിത സിവിൽ എക് സൈസ് ഓഫീസർ ആർ. ആശ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
അരുൺ മോന്റെ പേരിൽ കഞ്ചാവ് കേസുകൾ നിലവിലുണ്ട്. ശിവരാത്രി ഉത്സവങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് ശക്തമായ പരിശോധനകൾ നടത്തിവരുന്നു. കുറ്റകൃത്യങ്ങൾ 0479-2451818, 9400069501 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.