റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകർത്തതായി പരാതി
1515583
Wednesday, February 19, 2025 5:47 AM IST
അമ്പലപ്പുഴ: റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് തകർത്തതായി പരാതി. തോട്ടപ്പള്ളി ഒറ്റപ്പന പാണ്ഡവ്യം വീട്ടിൽ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള ദോസ്ത് വാഹനത്തിന്റെ ഒരു വശത്തെ ചില്ലാണ് തകർത്ത നിലയിൽ കണ്ടത്. മത്സ്യം കയറ്റിയുള്ള ഓട്ടത്തിനുശേഷം ഞായറാഴ്ച രാവിലെയാണ് വീടിന് സമീപം ദേശീയ പാതയ്ക്കരികിൽ വാഹനമിട്ടിരുന്നത്.
കഴിഞ്ഞദിവസം രാത്രിയിൽ മറ്റൊരു ഓട്ടത്തിനായി എത്തിയപ്പോഴാണ് ഡ്രൈവർ ഭാഗത്തെ ചില്ല് മുഴുവൻ തകർത്ത നിലയിൽ കണ്ടത്. ഇതു സംബന്ധിച്ച് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. ഏകദേശം അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വാഹനമുടമ പറഞ്ഞു.