പ്രതിഷേധ മാർച്ചും ധർണയും നടത്തി
1515588
Wednesday, February 19, 2025 5:47 AM IST
ഹരിപ്പാട്: പാവപ്പെട്ടവന്റെ പ്രതീക്ഷയായിരുന്ന ലൈഫ് ഭവനപദ്ധതി അട്ടിമറിച്ചതിനും നിരാലംബർക്കും പ്രായാധിക്യമായവർക്കും നൽകേണ്ട പ്രതിമാസ പെൻഷൻ കുടിശിഖ വരുത്തിയതിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ചേപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കുമേതിരേ ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ധർണയും നടത്തി.
മുട്ടംകുളം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിന്റെ ഫ്ലാഗ് ഓഫ് ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് ജോൺ തോമസ് നിർവഹിച്ചു. ധർണയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രഫ. ബി. ഗിരീഷ്കുമാർ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു.