ഗോ​ക്ക​ളു​ടെ പ​രി​പാ​ലി​ക്ക​യ്ക്ക് ഫു​ൾ എ​പ്ല​സ് തി​ള​ക്കം
Thursday, May 9, 2024 11:06 PM IST
അമ്പ​ല​പ്പു​ഴ: പന്ത്രണ്ട് പ​ശു​ക്ക​ളെ പൊ​ന്നുപോ​ലെ പ​രി​പാ​ലി​ക്കു​മ്പോ​ഴും പത്താം ക്ലാ​സ് ക​ട​ക്കാ​ൻ പ്ര​യാ​സ​മി​ല്ലെ​ന്ന് അ​നു​ഗ്ര​ഹ ജി. ​ഭ​ട്ട്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ര്‍​ഡി​ല്‍ ക​മ്മ​ത്തി​പ്പ​റ​മ്പ് മ​ഠം ഗി​രീ​ഷ്-​സം​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​നു​ഗ്ര​ഹ ജി. ​ഭ​ട്ട് എ​സ്എ​സ്എ​ല്‍സി ക​ട​ന്ന​ത് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.

പുലർച്ചെ അ​ഞ്ചി​ന് അ​നു​ഗ്ര​ഹ ക​ണ്ണും​തി​രു​മി എ​ത്തു​ന്ന​ത് വീ​ട്ടു​മു​റ്റ​ത്തെ കാ​ലി​ത്തെ​ഴു​ത്തി​ലാ​ണ്. ആ​ദ്യം ചാ​ണ​കം നീ​ക്കി തൊ​ഴു​ത്ത് വൃ​ത്തി​യാ​ക്കും. ഈ ​സ​മ​യം സ​ഹോ​ദ​രി ഗോ​ക്ക​ളെ കു​ളി​പ്പി​ക്കും. ഇ​രു​വ​രു​മാ​ണ് പ​ശു​ക്ക​ളെ ക​റ​ക്കു​ന്ന​ത്. ഒ​രാ​ള്‍ സൊ​സൈ​റ്റി​യി​ല്‍ പാ​ല്‍ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ മ​റ്റെ​യാ​ള്‍ പ​ശു​വി​ന് പു​ല്ല് ചെ​ത്താ​ന്‍ പോ​കും. ഇ​തി​നു​ശേ​ഷ​മാ​ണ് സ്കൂ​ളി​ല്‍ പോ​കു​ന്ന​ത്. സ്കൂ​ള്‍​ വി​ട്ടു​വ​ന്നാ​ല്‍ പി​താ​വി​നോ​ടൊ​പ്പം പു​ല്ല് ചെ​ത്താ​ന്‍ പോ​കും. ഇ​ത് മാ​ത്ര​മ​ല്ല. കു​റ​ച്ച് നെ​ല്‍​കൃ​ഷി​യു​മു​ണ്ട്. ഇ​വി​ടെ പി​താ​വി​നെ സ​ഹാ​യി​ക്കാ​ന്‍ ഇ​രു​വ​രും ഒ​പ്പ​മു​ണ്ട്. തീ​റ്റ​പ്പു​ല്‍ കൃ​ഷി​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നി​ടെ  ഇ​രു​വ​രും ശാ​സ്ത്രീ​യ സം​ഗീ​ത​വും പ​ഠി​ക്കു​ന്നു​ണ്ട്.

ഇ​ന്നേ​വ​രെ അ​നു​ഗ്ര​ഹ ട്യൂ​ഷ​നു പോ​യി​ട്ടി​ല്ല. സ​മ​യ​നി​ഷ്ഠയു​ണ്ടെ​ങ്കി​ല്‍ ട്യൂ​ഷ​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് അ​നു​ഗ്ര​ഹ പ​റ​യു​ന്ന​ത്. ഓ​രോ ദി​വ​സ​വും സ്കൂ​ളി​ല്‍ പ​ഠി​പ്പി​ക്കു​ന്ന​ത് വീ​ട്ടി​ല്‍ മ​നഃ​പാഠ​മാ​ക്കാ​ന്‍ ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ര്‍ മ​തി. പ​ഠി​പ്പി​ച്ച കാ​ര്യ​ങ്ങ​ള്‍ ആ​ഴ്ച​യി​ല്‍ അ​വ​ധി ദി​വ​സം സ്വ​യം ചോ​ദ്യ​ങ്ങ​ള്‍ ത​യാറാ​ക്കി പ​രീ​ക്ഷ എ​ഴു​തും. ഇ​താ​ണ് അ​നു​ഗ്ര​ഹ​യു​ടെ പ​ഠ​ന​ശൈ​ലി.

പു​റ​ക്കാ​ട് എ​സ്എ​ന്‍എം എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ അ​നു​ഗ്ര​ഹ പ​ഠ​ന​കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ പൊ​തു​വി​ജ്ഞാ​ന​ത്തി​ലും പി​ന്നി​ല​ല്ല. 2021ല്‍ ​സം​സ്ഥാ​ന ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളു​ടെ ഡ​യ​റി ക്വി​സ് മ​ത്സ​ര​ത്തി​ലും 2022ല്‍ ​ന​ട​ന്ന അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് ത​ല​മ​ത്സ​ര​ത്തി​ലും ഒ​ന്നാംസ്ഥാ​നം നേ​ടി​യി​രു​ന്നു. സ്കൂ​ളി​ല്‍നി​ന്നു കൂ​ട്ടു​കാ​ര്‍ വി​നോ​ദ സ​ഞ്ചാ​ര​ങ്ങ​ള്‍​ക്കു പോ​കു​മ്പോ​ള്‍ ഇ​വ​രു​ടെ ആ​ന​ന്ദം കാ​ലി​ത്തൊ​ഴു​ത്തി​ല്‍ പ​ശു​ക്ക​ളോ​ടൊ​പ്പ​മാ​ണ്. അ​നു​ഗ്ര​ഹ​യും സ​ഹോ​ദ​രി ആ​ര്‍​ദ്ര ജി.​ ഭ​ട്ടി​നെ​യും കു​റി​ച്ച് 2023 ന​വം​ബ​ർ 26ന് ​സ​ൺ​ഡേ ദീ​പി​ക സ​പ്ലി​മെ​ന്‍റ് ചെ​യ്തി​രു​ന്നു.