ചെങ്ങന്നൂർ നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം
1423444
Sunday, May 19, 2024 6:04 AM IST
ചെങ്ങന്നൂർ: നഗരസഭ പ്രദേശത്ത് മെഗാ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. നഗരസഭയുടെ ഇരുപത്തിയേഴ് വാർഡുകൾ കേന്ദ്രീകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരും.
നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശ പ്രവർത്തകർ, ചെങ്ങന്നൂർ മർച്ചൻ്റ് അസോസിയേഷൻ, അഖിലഭാരത അയ്യപ്പ സേവാസംഘം തുടങ്ങി നിരവധി സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഓടകൾ, തോടുകൾ, വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ വഴിയോരങ്ങളിലെ കാടുകൾ എന്നിവയാണ് ശുചീകരിച്ചത്.
നഗരസഭാ ചെയർപേഴ്സൺ ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി സജൻ, റിജോ ജോൺ ജോർജ്, ടി. കുമാരി, അശോക് പടിപ്പുരക്കൽ, ശ്രീദേവി ബാലകൃഷ്ണൻ, നഗരസഭാ കൗൺസിൽ മാർ, സെക്രട്ടറി എം. എസ്. ശ്രീരാഗ് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. അജയൻ ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.മുജീബ്ഖാൻ, കെ.എസ്.ഐവി, പ്രീത ചന്ദ്രൻ, പി. എസ്. ശ്രീവിദ്യ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാസ്ക്, ഗ്ലൗസ് തുടങ്ങിയ ശുചീകരണ സാധനങ്ങൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് ജേക്കബ് വി. സ്കറിയ വൈസ് പ്രസിഡന്റ് അനസ് പൂവാലംപറമ്പിൽ, സെക്രട്ടറി രഞ്ജിത്ത് ഖാദി എന്നിവർ ചേർന്ന് നഗരസഭാ ചെയർപേഴ്സൺ ശോഭാ വർഗീസിന് കൈമാറി.