ഡോ. കെ.പി. യോഹന്നാന്റെ ഭൗതികശരീരം ഇന്ന് നിരണത്ത് എത്തിക്കും
1423455
Sunday, May 19, 2024 6:13 AM IST
എടത്വ: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സ്ഥാപകനുമായ കാലം ചെയ്ത കെ.പി. യോഹന്നാന്റെ (അത്തനാസിയോസ് യോഹാന്‍ പ്രഥമന്‍) ഭൗതിക ശരീരം പൊതുദര്‍ശനത്തിനായി ജന്മനാടായ നിരണത്ത് ഇന്ന് എത്തിക്കും.
ഉച്ചയ്ക്ക് 12ന് കൊച്ചി വിമാന ത്താവളത്തില്‍ നിന്നു സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്തെത്തിക്കുന്ന ഭൗതിക ശരീരം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ഇടവകയില്‍ വൈകുന്നേരം നാലു മുതല്‍ 5 വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കുറ്റപ്പുഴ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കണ്വന്ഷന് സെന്ററില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം 21 ന് ഉച്ചയ്ക്ക് 11 ന് കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ കബറടക്കം നടത്തും.