മെഡിക്കൽ കോളജ് ആശുപത്രിയിലെ മരണം: മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജനകീയ ജാഗ്രതാ സമിതി
1423446
Sunday, May 19, 2024 6:04 AM IST
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥ മരണത്തിന്റെ കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജനകീയ ജാഗ്രതാ സമിതി. ഷിബിനയുടെയും ഉമൈബയുടെയും മരണത്തിനു കാരണക്കാരായ ഡോക്ടർമാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ ജാഗ്രതാ സമിതി പ്രതിഷേധ സമരം നടത്തിയത്.
ആശുപത്രി ജംഗ്ഷനിൽ നടന്ന സമരത്തിൽ ഷിബിനയുടെയും ഉമൈബയുടെയും ഉറ്റ ബന്ധുക്കളായ ഹസീന, അൻസാർ, നഹാസ് എന്നിവർ അനാസ്ഥയുടെ വിശദവിവരങ്ങൾ പങ്കു വച്ചു. ഡോ. കെ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു . ഹംസ എ.കുഴിവേലി, യു. എം കബീർ,മുനീർ മുസ്ലിയാർ,സദറുദീൻ, , ജബ്ബാർ പനച്ചുവട്, ഹബീബ് തയ്യിൽ,അഡ്വ. അൽത്താഫ് സുബൈർ, ഹാഷിം വണ്ടാനം, അനസ് തുടങ്ങിയവർ സംസാരിച്ചു.