ജേസീസ് സ്പീച്ച് ക്രാഫ്റ്റ് ഉദ്ഘാടനം ചെയ്തു
1423443
Sunday, May 19, 2024 6:04 AM IST
ആലപ്പുഴ: ജെസിഐ ചേർത്തല സെൻട്രലിന്റെ ആഭിമുഖ്യത്തിൽ, ജേസീസ് സോൺ 22ന്റെ സ്പീച്ച് ക്രാഫ്റ്റ് പാകോട റിസോർട്ടിൽ, ജേസീസ് മുൻ ദേശിയ ഉപാധ്യക്ഷനും അന്തർദേശീയ പരിശീലകനുമായ ജി. അനിൽകുമാർ ഉദ്ഘാടനംചെയ്തു.
ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനതപുരം ജില്ലകൾ ഉൾപ്പെട്ട സോൺ 22 ൽ നിന്ന് തെരഞ്ഞെടുത്ത 50 അംഗങ്ങളാണ് മൂന്നു ദിവസത്തെ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നത്. സോൺ ഡയറക്ടർ ട്രെയിനിംഗ് അഡ്വ. അശ്വതി റോയ് അധ്യക്ഷത വഹിച്ചു. സോൺ പ്രസിഡന്റ് അഷ്റഫ് ഷെരീഫ് , മുഖ്യാതിഥിമായിപങ്കെടുത്തു. ഐസക് മാത്യു, ഡോ. ഷെബിൻ ഷാ എന്നിവർ പ്രസംഗിച്ചു. ദേശിയ പരിശീലകരായ രാഹുൽ രാജേന്ദ്രൻ, ഡോ. ഒ. ജെ. സ്കറിയ, ഗോപകുമാർ എന്നിവർ പരിശീലനപരിപാടിക്ക് നേതൃത്വം നൽകുന്നു.