പ്രാഥമിക ചികിത്സാ പരിശീലനം
1423606
Sunday, May 19, 2024 11:04 PM IST
മുഹമ്മ: ആലപ്പുഴ ഗവൺമെന്റ് നഴ്സിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുഹമ്മ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവകാംഗങ്ങള്‍ക്കായി പ്രാഥമിക ചികിത്സാ പരിശീലനം സംഘടിപ്പിച്ചു. ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടൂപ്പാറ അധ്യക്ഷത വഹിച്ച സമ്മേളനം ഗവ. നഴ്സിംഗ് കോളജ് പ്രിന്‍സിപ്പാൾ ഡോ. എ.ടി. സുലേഖ ഉദ്ഘാടനം ചെയ്തു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രഫ. അഞ്ജു ബി. മോഹന്‍, പ്രഫ. വി. ആവണി, എന്‍എസ്എസ് വോളണ്ടിയര്‍ അമല ഷൈന്‍, പ്രോഗ്രാം കണ്‍വീനര്‍ പി.ജെ. സേവിച്ചന് എന്നിവര്‍ പ്രസംഗിച്ചു.
അമല്‍ ജോസ്, ട്രെയിനര്‍ അഖില്‍ അപ്പച്ചന്, റെഡ് ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യ ജില്ലാ ഭാരവാഹികള്‍, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്നയിച്ചു.