മുക്കുപണ്ടം തട്ടിപ്പ്: പ്രതികളുടെ കസ്റ്റഡിക്ക് അപേക്ഷ നല്കി
1423454
Sunday, May 19, 2024 6:13 AM IST
ചേർത്തല: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നൽകി.
പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയംവച്ചതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളായ പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ തൃച്ചാറ്റുകളം സിയാദ് മൻസലിൽ സിയാദ് (32), അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡിൽ അരൂക്കുറ്റി ലൈല മൻസിലിൽ നിയാസ്(32), അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ വടുതല ജെട്ടി തെക്കേ ഊട്ടുകുളം വീട്ടിൽ റിയാസ് (45) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കാൻ ചേർത്തല പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,എറണാകുളം ജില്ലകളിലാണ് ഏറെയും മുക്കുപണ്ടം പണയംവച്ചിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയതിനുശേഷം കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം നടത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഒരുവർഷമായി ഇങ്ങനെ സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നു.
ചേർത്തലയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയംവച്ച മുക്കുപണ്ടം ഒരുവർഷം കഴിഞ്ഞിട്ടും എടുക്കാതെ വന്നപ്പോൾ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് കണ്ടെത്തിയത്.