കു​ടി​വെ​ള്ള​മെ​ത്തും മു​ന്‍​പേ ബി​ല്ല് എ​ത്തി​ച്ച് ജ​ല അ​ഥോ​റി​റ്റി
Monday, May 20, 2024 11:59 PM IST
എടത്വ: ​ജൽജീ​വ​ന്‍ പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ച്ച ഗാ​ര്‍​ഹി​ക ക​ണ​ക‌്ഷ​നി​ല്‍ വെ​ള്ള​മെ​ത്തും മു​ന്‍​പ് ജ​ല അ​ഥോ​റി​റ്റി​യു​ടെ ബി​ല്ലെ​ത്തി. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് 13, 14 വാ​ര്‍​ഡു​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​ണ് വെ​ള്ളം ന​ല്‍​കാ​തെ ബി​ല്ല് ന​ല്‍​കി​യ​ത്. മീ​റ്റ​ര്‍ റീ​ഡിം​ഗ് പൂ​ജ്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ബി​ല്ലി​ല്‍ റീ​ഡിം​ഗ് തു​ക​യാ​യി 144 രൂ​പ​യും അ​ഡീ​ഷ​ണ​ല്‍ തു​ക​യാ​യി 8 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 148 രൂ​പ പി​ഴ കൂ​ടാ​തെ ജൂ​ണ്‍ മൂന്നി ന് ​അ​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം 18ന് ​ക​ണ​ക്ഷ​ന്‍ വി​ശ്ചേ​ദി​ക്കു​മെ​ന്നു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍, മേ​യ് മാ​സ​ത്തി​ലാ​ണ് ഒ​ട്ടു​മി​ക്ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി പ്ര​കാ​രം ക​ണ​ക്ഷ​ന്‍ ല​ഭി​ച്ച​ത്.

ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ്‌ലൈ​ന്‍ പ​തി​റ്റാ​ണ്ട് മു​ന്‍​പ് പ്ര​ദേ​ശ​ത്ത് എ​ത്തി​യെ​ങ്കി​ലും പൊ​തു​ടാ​പ്പി​ല്‍ പോ​ലും വെ​ള്ളം എ​ത്തി​യി​രു​ന്നി​ല്ല. ജ​ല​വി​ത​ര​ണ​മി​ല്ലാ​ത്ത പൈ​പ്പ് ലൈ​നി​ല്‍നി​ന്നാ​ണ് ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യി​രു​ന്ന​ത്. റീ​ഡിം​ഗ് എ​ടു​ക്കാ​ന്‍ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ഇ​തു​വ​രെ വെ​ള്ളം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​റി​യി​ച്ചെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് അ​റി​യി​ച്ച​ത്.


പ്ര​തി​മാ​സ ബി​ല്ലു​ക​ള്‍ മു​റ തെ​റ്റാ​തെ വ​ന്നാ​ല്‍ പി​ന്നീ​ട് വ​ന്‍ ബാ​ധ്യ​ത​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ക്ഷേ​പം. ചി​ല ഉ​പ​ഭോ​ക്താ​ക്ക​ള്‍ ജ​ല്‍​ജീ​വ​ന്‍ ക​ണ​ക്ഷ​ന്‍ വി​ശ്ചേ​ദി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ല​പ്പ​ഴ​ക്കാ​ത്താ​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പൈ​പ്പ് ലൈ​നിന് സ​മാ​ന്ത​ര​മാ​യി പു​തി​യ ലൈ​ന്‍ സ്ഥാ​പി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ദേ​ശ​ത്ത് വെ​ള്ളം എ​ത്താ​ന്‍ ക​ഴി​യൂ. ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​പ്ര​കാ​രം സ്ഥാ​പി​ച്ച ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നി​ല്‍ ഒ​രു​തു​ള്ളി വെ​ള്ളം വ​രാ​തെ ജ​ല അ​ഥോ​റി​റ്റി ബി​ല്ല് ന​ല്‍​കി​യ​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ട്.