വിരമിച്ച ജീവനക്കാരുടെ ഒത്തുചേരൽ ആഘോഷമായി
1423451
Sunday, May 19, 2024 6:13 AM IST
ചെങ്ങന്നൂർ: ഗവ. ഐടിഐയിൽ ജോലി ചെയ്ത വിരമിച്ചവരുടെ ഒത്തുചേരൽ ആഘോഷമായി. പഴയ സൗഹൃദം പുതുക്കിയും അനുഭവങ്ങൾ പങ്കുവച്ചുമുള്ള അവരുടെ പുനഃസമാഗമം ഗൃഹാതുരത്വം ഉണർത്തുന്ന സംഗമവേദികൂടിയായി. ചെങ്ങന്നൂർ ഗവ. ഐടിഐയിൽ ജോലി ചെയ്ത് വിരമിച്ചവരുടെ കൂട്ടായ്മയായ റിട്ടയേർഡ് ഐടിഐ എംപ്ലോയീസ് കോ-ഓ൪ഡിനേഷൻ ചെങ്ങന്നൂരിന്റെ ആറാമത് വാ൪ഷിക സമ്മേളന ത്തോടനുബന്ധിച്ചു നടന്ന സ്നേഹ സംഗമത്തിലായിരുന്നു മുൻ ജീവനക്കാർ വീണ്ടും ഒത്തുകൂടിയത്.
യോഗത്തിൽ മുതി൪ന്ന അംഗങ്ങളായ പി. കൃഷ്ണൻ, എൻ. സരസ്വതി, സുരേഷ്കുമാ൪ മങ്ങാട്, ടി. ജി. മോഹനൻ, സി. ആർ. വത്സമ്മ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു.