കണ്ണാടി തീർഥാടനം നടത്തി
1423162
Friday, May 17, 2024 11:36 PM IST
മങ്കൊമ്പ്: പുളിങ്കുന്ന് ഫൊറോന മാതൃ പിതൃവേദിയുടെ നേതൃത്വത്തിൽ 15-ാമത് കണ്ണാടി തീർഥാടനം സംഘടിപ്പിച്ചു. വിശുദ്ധ റീത്തായുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന കണ്ണാടി സെന്റ് റീത്താസ് പള്ളിയിലേക്കു നടന്ന തീർഥാടനത്തിൽ പുളിങ്കുന്ന് ഫൊറോനായിലെ വിവിധ ഇടവകകളിൽനിന്നുള്ള നൂറുകണക്കിനു വിശ്വാസികളും വൈദികരും പങ്കെടുത്തു. പുളിങ്കുന്ന് ഫൊറോനാ വികാരി റവ.ഡോ.ടോം പുത്തൻകളം ഫൊറോന പ്രസിഡന്റുമാരായ ജോബ് കെ. മാത്യു, ബിന്ദു തോമസ് എന്നിവർക്ക് പതാക കൈമാറി തീർഥാടനം ഉദ്ഘാടനം ചെയ്തു.
റാലിക്കു തുടക്കം കുറിച്ചു സെക്രട്ടറിമാരായ മൈക്കിൾ സേവ്യർ, മറിയമു റെന്നിച്ചൻ എന്നിവർ പതാക ഉയർത്തി. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയായ വിശുദ്ധ റീത്തയെ മാതൃകയാക്കണമെന്ന് ഷംസാബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആഹ്വാനം ചെയ്തു. തുടർന്ന് ദേവാലയത്തിൽ നടന്ന സമൂഹബലിക്കു ഫൊറോനയിലെ വിവിധ ഇടവകയിൽനിന്നുള്ള വൈദികർ കാർമികത്വം വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ടോം ആര്യങ്കാല, ഫൊറോന ആനിമേറ്റർ സിസ്റ്റർ ജിഷ ജയിംസ്, സിഎംസി അതിരൂപത സെക്രട്ടറി ബെന്നിച്ചൻ തുണ്ടിയിൽ ചിറ, ബിനോയ് ലൂക്കോസ്, റെജി തോമസ്, സ്മിത ബെന്നി, മെർലിറ്റ് ജേക്കബ്. ആൻസ് മേരി തോമസ്എന്നിവർ പ്രസംഗിച്ചു.